Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭ ശുചീകരണം കാര്യക്ഷമമാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുന്നു.



പാലാ നഗരസഭ, ശുചീകരണം കാര്യക്ഷമമാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുന്നു. 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഒരുലക്ഷത്തി ഇരുപതിനായിരം രൂപയുടെ തൊഴിലുപകരണങ്ങള്‍ ശുചീകരണത്തിനായി വാങ്ങി. നഗരസഭാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉപകരണങ്ങള്‍ ശുചീകരണവിഭാഗത്തിന് കൈമാറി. യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് അദ്ധ്യക്ഷയായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ബൈജു കൊല്ലംപറമ്പില്‍, ഷാജു വി തുരുത്തന്‍, ബിന്ദു മനു തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരസഭാംഗങ്ങളായ ലീനാ സണ്ണി, മായാ രാഹുല്‍, പ്രിന്‍സ് വി.സി, സാവിയോ കാവുകാട്ട്, എച്ച്‌ഐമാരായ വിശ്വം, ബിജുറാം, സെക്രട്ടറി ജൂഹി മരിയ ടോം തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments