റിവര്‍വ്യൂ റോഡിലൂടെയെത്തുന്ന ഉയരമുള്ള കണ്ടെയിനര്‍ ലോറികള്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഉയരമുള്ള വാഹനങ്ങള്‍ക്ക് വലിയപാലത്തിന് ചുവട്ടിലൂടെ കടന്നുപോകാന്‍ കഴിയാത്തതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. വണ്‍വേ ആയ റിവര്‍വ്യൂ റോഡിലൂടെ അധികൃതരുടെ നിര്‍ദ്ദേശം വകവയ്ക്കാതെയാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന കണ്ടെയിനര്‍ ലോറികള്‍ എത്തുന്നത്. ലോറികള്‍ പിറകോട്ടെടുക്കുമ്പോള്‍ ഏറെ സമയം ഗതാഗതക്കുരുക്കുണ്ടാകുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്.
0 Comments