പാലായുടെ കായികാചാര്യന്‍ വി.സി ജോസഫിനെ ശിഷ്യഗണങ്ങള്‍ ആദരിക്കുന്നു. ജോസഫ് സാറിന് സ്‌നേഹാദരങ്ങളുമായി ഗുരുപാദേ 2022 പ്രോഗ്രാം ജനുവരി 8ന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. മാണി സി കാപ്പന്‍ എംഎല്‍എ അദ്ധ്യക്ഷനായിരിക്കും. ജോസ് കെ മാണി എംപി മുഖ്യ പ്രഭാഷണം നടത്തും. മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര മംഗളപത്രം സമര്‍പ്പിക്കും. നഗരസഭാംഗം അഡ്വ ബിനു പുളിക്കക്കണ്ടം, ഡോ ജോര്‍ജ്ജ് മാത്യു, എസ് പഴനിയാപിള്ള, പ്രൊഫസര്‍ സാബു ഡി മാത്യു, സി.വി സണ്ണി, വി.സി പ്രിന്‍സ്, പ്രോഗ്രാം കോ-ഒാര്‍ഡിനേറ്റര്‍ ബിനോയി തോമസ്, തുടങ്ങിയവര്‍ പ്രസംഗിക്കും. പാലാ മീഡിയാ സെന്ററില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതിയംഗങ്ങളായ സന്തോഷ് എം പാറയില്‍, ജോസ് ജോര്‍ജ്ജ്, സുനില്‍ ജോസഫ്, അരുണ്‍ കെ.ജെ, സൂരജ് കെ.ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments