Breaking...

9/recent/ticker-posts

Header Ads Widget

പെരുംതുരുത്ത് എന്‍എസ്എസ് കരയോഗത്തിന്റെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു.



പെരുംതുരുത്ത് എന്‍എസ്എസ് കരയോഗത്തിന്റെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു. വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് പി വേണുഗോപാല്‍ അദ്ധ്യക്ഷനായിരുന്നു. വനിതാ സമാജം ഓഫീസിന്റെ ഉദ്ഘാടനം എന്‍.ജി ബാലചന്ദ്രന്‍ നിര്‍വ്വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സി.എന്‍ ശങ്കരന്‍ നമ്പൂതിരി, കെ.പി രഘുനാഥ്, എം ഗീത, പുഷ്പ ഷാജി, കെ.കെ സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.




Post a Comment

0 Comments