ഭീകരതയ്ക്കും അക്രമങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ പ്രീണന നയങ്ങള്‍ക്കുമെതിരെ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധദിനമായി ആചരിച്ചു. ഭീകര സംഘടനകള്‍ക്ക് സര്‍ക്കാര്‍ പരസ്യമായ സഹായമാണ് നല്‍കുന്നത്. ഔദ്യോഗിക വിവരങ്ങള്‍ ഭീകര സംഘടനകള്‍ക്ക് ചോര്‍ത്തി കൊടുക്കുന്നത് പോലീസിലെ ഒരു വിഭാഗമാണ്. ഭീകരതയെ പിന്തുണക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ജനകീയ പ്രതിഷേധമുയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പ്രകടനങ്ങള്‍ നടന്നതിന്റെ ഭാഗമായി വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ 101 കവലയില്‍ നിന്നും 6:00ന് ആരംഭിച്ച പ്രകടനം എം സി റോഡ്, പാലാ റോഡ് വഴി, പേരൂര്‍കവലയിലൂടെ ക്ഷേത്രപരിസരത്ത് സമാപിച്ചു
0 Comments