ഹിന്ദു ഐക്യവേദിയുടേയും, സംഘപരിവാര്‍ സംഘടനകളുടേയും നേതൃത്വത്തില്‍ മത ഭീകരതയ്‌ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളുടെ ജിഹാദി ഭീകരതയ്‌ക്കെതിരെയും, കൊലപാതകങ്ങള്‍ക്കെതിരയുമാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ബുധനാഴ്ച വൈകിട്ട് പാലായില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് വിവിധ സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കി. സി.കെ അശോകന്‍, ലിജിന്‍ലാല്‍, പ്രൊഫസര്‍ ബി വിജയകുമാര്‍, ജി രഞ്ജിത്ത്, സുമിത് ജോര്‍ജ്ജ്, അഡ്വ പി.ജെ തോമസ്, മനീഷ് ഹരിദാസ്, എന്‍.കെ ശശികുമാര്‍, തോമസുകുട്ടി എബ്രാഹം, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്.
0 Comments