റേഷന്‍ വിതരണം തുടര്‍ച്ചയായ അഞ്ചാം ദിവസവും മുടങ്ങി. സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് റേഷന്‍ കടകളിലെ ഇ-പോസ് മെഷീനുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതാണ് റേഷന്‍ വിതരണത്തെ ബാധിച്ചത്. ഇതോടെ റേഷന്‍ വാങ്ങാനെത്തുന്നവര്‍ കട ഉടമകളുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതും പതിവ് കാഴ്ചയായി. ബുധനാഴ്ച രാവിലെ പലയിടത്തും മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് തകരാറിലാവുകയായിരുന്നു. ഡാറ്റ സെന്ററിലെ തകരാര്‍ പൂര്‍ണമായി പരിഹരിച്ചാല്‍ മാത്രമെ വിതരണം പൂര്‍ണതോതിലാക്കാന്‍ സാധിക്കൂ എന്ന് റേഷന്‍ വിതരണക്കാര്‍ പറയുന്നു.
0 Comments