പച്ചാത്തോട് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസ്സിയേഷന്റെ ഒൻപതാമത് വാര്‍ഷികാഘോഷങ്ങള്‍ നടന്നു. ജോര്‍ജ്ജ് മാനിക്കുന്നേലിന്റെ വസതിയില്‍ നടന്ന പരിപാടികളോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ഔസേപ്പച്ചന്‍ ഓടയ്ക്കല്‍ അദ്ധ്യക്ഷനായിരുന്നു. ഗ്രന്ഥ രചയിതാവായ കെ എ എബ്രാഹം കല്ലേക്കുളത്തിനെ പാലാ എസ്എച്ചഒ കെ.പി ടോംസൺ പൊന്നാടയണിച്ച് ആദരിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. അസോസ്സിയേഷന്‍ പ്രസിഡന്റ് ജോസ് ഗണപതിപ്ലാക്കല്‍, പഞ്ചായത്തംഗങ്ങളായ , ബിജു കുമ്പളന്താനത്ത്, സാജന്‍ തൊടുക, മുന്‍ സെക്രട്ടറി ജോജി സെബാസ്റ്റ്യൻ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments