Breaking...

9/recent/ticker-posts

Header Ads Widget

മുഴുവന്‍ക്ലാവ് - ചെകിടന്താനം റോഡ് ഉദ്ഘാടനം ചെയ്തു



നവീകരിച്ച അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് മുഴുവന്‍ക്ലാവ് - ചെകിടന്താനം റോഡ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഫണ്ട് 7 ലക്ഷം രൂപാ അനുവദിച്ചാണ് നവീകരണം പൂര്‍ത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. ഡോ.റോസമ്മ സോണി ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സജി തടത്തില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്‍സ് വര്‍ഗ്ഗീസ്, കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ. ടി വി.സോണി , റ്റി .എസ്.ദിലീപ്, ജോസ് ജേക്കബ് പുതിയാപറമ്പില്‍, കെ.സി.സെബാസ്റ്റ്യന്‍ കുഴിപ്പറമ്പില്‍,  ഫിലോമിന ജോണ്‍, ലില്ലി രാജു, സോണി മാങ്കോട്ടില്‍, രാജു കളരിക്കല്‍, തോമസ് ജോണ്‍ ഇണ്ടിക്കുഴിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments