നാഷണല്‍ റോവിംഗ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ റോസ് മരിയ ജോഷി ചേര്‍പ്പുങ്കലിന്റെ അഭിമാനതാരമായി. പൂനയില്‍ നടന്ന 39-മത് ദേശീയ ചാംപ്യന്‍ഷിപ്പിലാണ് സീനിയര്‍ വനിതാ വിഭാഗം 2000 മീറ്ററില്‍ റോസ് മരിയ സ്വര്‍ണം നേടിയത്. 500 മീറ്ററില്‍ വെള്ളിയും റോസ് മരിയയ്ക്ക് ലഭിച്ചു. ചേര്‍പ്പുങ്കല്‍ താന്നിക്കക്കുന്നേല്‍ ജോഷിയുടെയും രശ്മിയുടെയും മകളാണ് റോസ് മരിയ. ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജില്‍ 2-ാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ റോസ് മരിയ സായ് അക്കാഡമിയിലാണ് പരിശീലനം നടത്തുന്നത്.
0 Comments