Breaking...

9/recent/ticker-posts

Header Ads Widget

സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍



പ്രളയത്തില്‍ വീടും, സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന്  യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കൂട്ടിക്കല്‍, കൊക്കയാര്‍ പ്രദേശത്ത് ജനങ്ങള്‍ സമരം നടത്തി വരികയാണ്.  അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ലഭ്യമാകേണ്ട സാമൂഹിക നീതി ലഭ്യമാകാതെ കെ. റെയില്‍ പദ്ധതികളുമായി മുന്നോട്ടു പോകുവാനുള്ള എല്‍ഡിഎഫ് നടപടി ശരിയല്ലെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പുന:രധിവാസ പദ്ധതിയല്ല, പദ്ധതി ഉപേക്ഷിക്കുന്ന പ്രഖ്യാപനമാണ് സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.




Post a Comment

0 Comments