ഊര്‍ജജ കിരണ്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീശാക്തീകരണ-ഊര്‍ജ്ജസംരക്ഷണ-ബോധവല്‍ക്കരണ സെമിനാര്‍ പാലായില്‍ നടന്നു. എസ്.എച്ച് സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്റെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ജോസ് കെ മാണി എംപി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എസ്.എച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസ്ബത്ത് കടുകുന്നേല്‍ അദ്ധ്യക്ഷയായിരുന്നു. നഗരസഭാംഗങ്ങളായ ബൈജു കൊല്ലംപറമ്പില്‍, ലിസിക്കുട്ടി മാത്യു, ആനി ബിജോയ്, സിസ്റ്റര്‍ ടെയ്‌സി ജേക്കബ്, സിസ്റ്റര്‍ റിന്‍സി കോഴിമല തുടങ്ങിയവര്‍ പ്രസംഗിച്ചു. നിഷാ ജോസ് കെ മാണി ബോധവല്‍ക്കരണ സെമിനാര്‍ നയിച്ചു. പ്രോഗ്രാം മാനേജര്‍ ബിബിന്‍ ജോര്‍ജ്ജ് ബോധവല്‍ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി.
0 Comments