ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി. പഠിപ്പ് മുടക്കിനെ തുടര്‍ന്ന് പലയിടത്തും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. പഠിപ്പ് മുടക്കിനെ തുടര്‍ന്ന് പാലാ സെന്റ്‌തോമസ് കോളേജിലും, അല്‍ഫോന്‍സാ കോളേജിലും ക്ലാസ്സുകള്‍ നടന്നില്ല. പഠിപ്പ് മുടക്കിയ വിദ്യാര്‍ത്ഥികള്‍ ടൗണില്‍ പ്രകടനം നടത്തി.
0 Comments