കോട്ടയം എസ്. എച്ച് മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വീടുകളില്‍ കഴിയുന്ന കിടപ്പ് രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അവര്‍ക്ക് സ്വാന്തന പരിചരണം നല്‍കുന്നതിനുമായുള്ള പാലിയേറ്റീവ് കെയര്‍ ദിനം കുമരകത്ത് ആചരിച്ചു. ദിനാചാരണത്തിന്റെ ഭാഗമായി നടന്ന സമ്മേളത്തില്‍ എസ്. എച്ച് മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് അഞ്ചു അലക്‌സ് സ്വാഗതം ആശംസിച്ചു. എസ്. എച്ച് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ സി. കാതറൈന്‍ നെടുംപുറം എസ്. എച്ച് അധ്യക്ഷത വഹിച്ചു. എസ്. എച്ച് വെല്‍നെസ്സ് സെന്റര്‍ ക്ലിനിക്ലിലെ കണ്‍സള്‍ട്ടന്റെ ഫിസിഷ്യന്‍ ഡോ. സിദ്ധാര്‍ഥ് ശശിധരന്‍, എസ്. എച്ച് പാലിയേറ്റീവ് ഇന്‍ചാര്‍ജ് സി. ലിറ്റി തെരേസ് എസ്. എച്ച്. , സമഗ്ര ശിക്ഷാഭവന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഷീബ എന്നിവര്‍ സന്ദേശം നല്‍കി. തുടര്‍ന്ന് എസ്. എച്ച് മെഡിക്കല്‍ സെന്റര്‍ കണ്‍സള്‍ട്ടന്റ് ഗൈനെക്ക് - ഓങ്കോളജിസ്റ്റ് ഡോ. അനു എന്‍ ജോസഫ് ' ക്യാന്‍സര്‍ പരിചരണം എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു. നിര്‍ധനരായ കിടപ്പു രോഗികള്‍ക്ക്, വീല്‍ചെയര്‍, ഡൈപ്പര്‍, എയര്‍ ബെഡ്, വാക്കിംഗ് സ്റ്റിക്ക് എന്നിവ കൈമാറി. എസ്. എച്ച് മെഡിക്കല്‍ സെന്റര്‍ പാലിയേറ്റീവ് കെയര്‍ കോര്‍ഡിനേറ്റര്‍ സി. തെരേസ മാത്യു എസ്. എച്ച്. നന്ദി അര്‍പ്പിച്ചു.
0 Comments