Breaking...

9/recent/ticker-posts

Header Ads Widget

വേനല്‍ കനത്തതോടെ പാമ്പുകളുടെ ശല്യം വര്‍ധിക്കുന്നു.



വേനല്‍ കനത്തതോടെ പാമ്പുകളുടെ ശല്യം വര്‍ധിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 ഓളം പാമ്പുകളെയാണ് സമീപ ദിവസങ്ങളില്‍ പിടികൂടിയത്. കടപ്ലാമറ്റം മൂന്നുതോട് ഭാഗത്തു നിന്നും കഴിഞ്ഞ ദിവസം 4 മൂര്‍ഖന്‍ പാമ്പുകളെയാണ് പിടികൂടിയത്. കളപ്പുരക്കല്‍ സണ്ണി തോമസിന്റെ വീടിനു സമീപത്തെ വിറകുപുരയുടെ സമീപമുള്ള കയ്യാലയില്‍ നിന്നുമാണ് 7 അടി നീളമുള്ള പാമ്പുകളെ പിടികൂടിയത്. അളനാട് സ്വദേശി നിധിന്‍, മേലുകാവുമറ്റം സ്വദേശി ,ഷെല്‍ഫി എന്നിവര്‍ ചേര്‍ന്നാണ് പാമ്പുകളെ പിടിച്ചത്. പൂവരണി വട്ടോത്ത് ബേബന്‍ തോമസിന്റെ പുരയിടത്തില്‍ നിന്നും 6 അടിയിലേറെ നീളമുള്ള മൂര്‍ഖന്‍ പാമ്പിനേയും ഇവര്‍ പിടികൂടിയിരുന്നു.




Post a Comment

0 Comments