Breaking...

9/recent/ticker-posts

Header Ads Widget

തടിമില്‍ ഉടമയെ കുടുംബാംഗങ്ങള്‍ കേസില്‍ കുരുക്കി കടക്കെണിയിലാക്കിയതായി ആക്ഷേപം.



തടിമില്‍ ഉടമയെ കുടുംബാംഗങ്ങള്‍ കേസില്‍ കുരുക്കി കടക്കെണിയിലാക്കിയതായി ആക്ഷേപം. കാണക്കാരി അതുംപുങ്കല്‍ എ. ജെ. സെബാസ്റ്റ്യനാണ് കുടുംബത്തിന്റെ കുരുക്കില്‍ കടക്കെണിയിലായത്. കാണക്കാരി എസ്. ബി. ഐ യില്‍ നിന്നും സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 16 ലക്ഷത്തിലധികം രൂപ വായ്പയെടുത്താണ് ഇദ്ദേഹം 1998-ല്‍ മില്ല് തുടങ്ങിയത്. ഇപ്പോള്‍ 20 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയിലാണ് സെബാസ്റ്റ്യന്‍. പ്രതിമാസം 35000 രൂപ വാടക നിശ്ചയിച്ചാണ് ഇദ്ദേഹം മകന്‍ അനൂപിന് തടി മില്ല് 2012-ല്‍ വാടകയ്ക്ക് നല്‍കിയത്. എന്നാല്‍ പിന്നീട് ചില കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ ഇദ്ദേഹത്തെ കുടുംബത്തില്‍ നിന്നും പുറത്താക്കിയതായാണ് ഇദ്ദേഹം ആക്ഷേപം ഉന്നയിക്കുന്നത്. കോടതിയിലുള്ള കേസില്‍  ഏറ്റുമാനൂര്‍ റെന്റ് കണ്ട്രോള്‍ കോടതിയും പിന്നീട് കോട്ടയം അഡീഷണല്‍ റെന്റ് കണ്ട്രോള്‍ അപ്പലേറ്റ് അതോറിറ്റിയും സെബാസ്റ്റ്യന് അനുകൂലമായി വിധി പ്രഖ്യാപിച്ചു എങ്കിലും വാടക കുടിശ്ശിക നല്‍കുകയോ മില്ല് തിരികെ  വിട്ടു നല്‍കുകയോ ചെയ്തിട്ടില്ല. ഡിസംബര്‍ 28 നകം വാടക കുടിശ്ശിക അടയ്ക്കുകയും, മില്ല് വിട്ടു നല്‍കണമെന്നുമായിരുന്നു അന്തിമ വിധി. കുടുംബത്തിനു പുറത്തായ ഇദ്ദേഹം ഇപ്പോള്‍ സഹോദരിയുടെ വീട്ടിലാണ് താമസം.




Post a Comment

0 Comments