Breaking...

9/recent/ticker-posts

Header Ads Widget

പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിന് കൊടിയേറി



കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിന് കൊടിയേറി.  വികാരി ഫാ ജോയി കട്ടിയാങ്കല്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. ശനിയാഴ്ച വൈകിട്ട് ആറരയ്ക്ക് ടൗണ്‍ കുരിശുപള്ളിയില്‍ ലദീഞ്ഞിനെ തുടര്‍ന്ന് പള്ളിയിലേയ്ക്ക് പ്രദിക്ഷണം നടക്കും. റവ ഡോ ജേക്കബ് മുള്ളൂര്‍ വചനസന്ദേശം നല്കും. ഞായറാഴ്ച രാവിലെ 10ന് തിരുനാള്‍ റാസയ്ക്ക് ഫാ ജിന്‍സ് നെല്ലിക്കാട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ശനി, ഞായര്‍ ദിവസങ്ങളിലെ പ്രധാന ചടങ്ങുകള്‍ സ്റ്റാര്‍വിഷന്‍ യൂട്യൂബ് ചാനലിലും സ്റ്റാര്‍വിഷന്‍ പ്ലസ് ചാനലിലും തല്‍സമയം സംപ്രേഷണം ചെയ്യും.




Post a Comment

0 Comments