Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂര്‍ വിജയന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി



സംസ്ഥാന വനംവികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണായി ചുമതലയേറ്റ ലതികാ സുഭാഷ് അന്തരിച്ച ഉഴവൂര്‍ വിജയന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്ന നേതാവായിരുന്നു ഉഴവൂര്‍ വിജയെനെന്ന് എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ലതികാ സുഭാഷ് പറഞ്ഞു. ഉഴവൂര്‍ വിജയന്റെ സഹധര്‍മിണിയും എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റുമായ ചന്ദ്രമതി ടീച്ചര്‍, ജയ്‌സണ്‍ കൊല്ലപ്പള്ളില്‍, എന്‍വൈസി ജില്ലാ ട്രഷറര്‍ അനന്തകൃഷ്ണന്‍ ജോസ് അറയ്ക്കല്‍ എന്നിവര്‍ക്കൊപ്പമാണ് ലതികാ സുഭാഷ് കുറിച്ചിത്താനത്ത് പുഷ്പാര്‍ച്ചനയ്‌ക്കെത്തിയത്.




Post a Comment

0 Comments