സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ വാഹനം അപകടത്തില്‍ പെട്ടു. പാമ്പാടി ഒന്‍പതാം മൈലിന് സമീപം പിക് അപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ വശം തകര്‍ന്നു. അപകടത്തില്‍ ഗണ്‍മാന് പരിക്കേറ്റു, മന്ത്രി പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ക്രോസ് റോഡ്‌സ് സ്‌കൂളിലെ പരിപാടിക്കു ശേഷം കോട്ടയം ഭാഗത്തേക്ക് പോകും വഴി എതിര്‍ ദിശയില്‍ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ബയോ മെഡിക്കല്‍ വേസ്റ്റ് എടുക്കുന്ന കമ്പനി വാഹനവുമായാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ മുന്‍ വശം തകര്‍ന്നതിനാല്‍ മന്ത്രി മറ്റൊരു വാഹനത്തിലാണ് യാത്ര തിരിച്ചത്.
0 Comments