വാവ സുരേഷിന് പാമ്പുകടിയേറ്റു. കോട്ടയം കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് കടിയേറ്റത്. പാമ്പിനെ ചാക്കിനുള്ളില്‍ കയറ്റുന്നതിനിടെ പെട്ടെന്ന് കടിയേല്‍ക്കുകയായിരുന്നു വലതുകാലിലാണ് കടിയേറ്റത്. മൂന്നുദിവസമായി പ്രദേശത്ത് കണ്ടുവന്ന പാമ്പിനെ പിടിക്കാന്‍ എത്തിയതായിരുന്നു വാവ സുരേഷ്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേഷിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. മന്ത്രി വി.എന്‍ വാസവന്‍ ആശുപത്രിയിലെത്തിയിരുന്നു.
0 Comments