കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് . വിഷയത്തില്‍ മെഡിക്കല്‍ എഡുക്കേഷന്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടിയുണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കുഞ്ഞിനെയും മാതാപിതാക്കളെയും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സുരക്ഷാ ഓഡിറ്റ് നടത്തും. സിസിടിവി പ്രവര്‍ത്തനമടക്കം എല്ലാ സുരക്ഷാ കാര്യങ്ങളും പരിശോധിക്കും. ജോലിക്കെത്തുന്ന ജീവനക്കാര്‍ കൃത്യമായ ഐഡി കാര്‍ഡുകള്‍ ധരിച്ചിരിക്കണം. എല്ലാ മെഡിക്കല്‍ മെഡിക്കല്‍ കോളേജുകളിലും സിസിടിവി ഇല്ലെങ്കില്‍ സ്ഥാപിക്കണം. സുരക്ഷാ ക്രമീകരണങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കും. മുന്‍ സൈനികരെ സെക്യുരിറ്റിമാരായി നിയമിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വിശദീകരിച്ചു.
0 Comments