മികച്ച വില്ലോജോഫീസിനും, വില്ലോഫീസര്‍ക്കുമുള്ള പുരസ്‌ക്കാരങ്ങള്‍ നേടാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ് കാണക്കാരി വില്ലോജോഫീസ്. പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ വില്ലേജോഫീസ് ജീവനക്കാര്‍ നടത്തിയ കൂട്ടായ ശ്രമങ്ങളാണ് നേട്ടത്തിനു പിന്നിലെന്ന് വില്ലേജോഫീസര്‍ പി.ടി ദിനേശന്‍ പറഞ്ഞു. മെയ് 31 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പി.ടി ദിനേശന് മുമ്പും, പ്രവര്‍ത്ത മികവിനുള്ള അംഗീകാരം ലഭിച്ചിരുന്നു.ഫെബ്രുവരി 24ന് തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ രാജനില്‍ നിന്നും ദിനേശന്‍ പുരസ്സ്‌കാരം ഏറ്റു വാങ്ങി,.
0 Comments