വായന സംസ്‌കാരത്തിന്റെ അടയാളമാണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. പാലാ മഹാത്മാഗാന്ധി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലൈബ്രറിക്കു പുസ്തകങ്ങള്‍ സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിവര്‍ഷം 15000 രൂപയുടെ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറികള്‍ക്കു നല്‍കുന്നതിന് എം എല്‍ എ മാര്‍ക്കു അനുവദിച്ച പദ്ധതിയില്‍പ്പെടുത്തിയാണ് പുസ്തകങ്ങള്‍ വിതരണം ചെയ്തത്. സ്‌കൂള്‍ അധികൃതര്‍ മാണി സി കാപ്പനില്‍നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
0 Comments