സിപിഐ മാടപ്പാട് ബ്രാഞ്ച് സമ്മേളനം നടന്നു. മണ്ഡലം കമ്മറ്റിയംഗം ബി.വൈ പ്രസാദ് ഉദ്ഘാടനം ചെയ്തു. അഡ്വ പ്രശാന്ത് രാജന്‍ പ്രമേയം അവതരിപ്പിച്ചു. കൃഷി പാഠ്യവിഷയമാക്കി കര്‍ഷക സ്‌കൂളുകള്‍ ആരംഭിക്കണമെന്ന് പ്രമേയ അവതാരകന്‍ ആവശ്യപ്പെട്ടു. സി.സി മാത്യുവിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ റോജന്‍ ജോസ് അധ്യക്ഷനായിരുന്നു. കെ.വി പുരുഷന്‍, ബിനീഷ് ജനാര്‍ദദന്‍, ദീപു ജോര്‍ജ്ജ്, ടി.ഡി ഇന്ദിര തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments