ഏറ്റുമാനൂര്‍ നഗരത്തിലെ പ്രധാന പാതകളിലെ കുഴികളടയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ചു. എം.സി റോഡിലും, പാലാ റോഡിലുമായി കുഴികള്‍ രൂപപ്പെട്ട് യാത്ര ദുരിതമാകുന്നതിനെക്കുറിച്ച് സ്റ്റാര്‍വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവുത്സവാഘോഷത്തിന് മുന്നോടിയായി മന്ത്രി വിഎന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ക്ഷേത്രോപദേശക സമിതിയംഗം യു.എന്‍ തമ്പി നഗരത്തിലെ റോഡുകളില്‍ ആയിരത്തിലേറെ കുഴികളുള്ളതായി മന്ത്രിയേയും, പിഡബ്ലുഡി അധികൃതരേയും അറിയിച്ചിരുന്നു.ഇതേത്തുടര്‍ന്ന് അടിയന്തിരമായി കുഴികളകളടക്കാന്‍ മന്ത്രി വി.എന്‍ വാസവന്‍ പിഡബ്ല്യുഡി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കെഎസ്ടിപി റോഡില്‍ തങ്ങള്‍ക്ക് മെയിന്റനന്‍സിന് അധികാരമില്ലെന്ന് വ്യക്തമാക്കി പിഡബ്ല്യുഡി അധികൃതര്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
0 Comments