കക്കയം കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ മഹാ ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് സാംസ്‌ക്കാരിക സമ്മേളനം നടന്നു. മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് സതീശന്‍ കെ നമ്പൂതിരി അദ്ധ്യക്ഷനായിരുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നഗരസഭാംഗങ്ങളായ ഇ.എസ് ബിജു, സുനിതാ ബിനീഷ്, ഉഷാ സുരേഷ്,പ്രിയാ സജീവ്, മഞ്ജു അലോഷി, ത്രേസ്യാമ്മ മാത്യു, ട്രസ്റ്റ് സെക്രട്ടറി കെആര്‍ സുരേഷ് കുമാര്‍, സിഎം മനോജ്, മണി തൃക്കോതമഗംലം തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.
0 Comments