Breaking...

9/recent/ticker-posts

Header Ads Widget

വിവിധ സാമൂഹ്യക്ഷേമ കര്‍മ്മ പദ്ധതികളുടെ മാര്‍ഗ്ഗ രേഖ പ്രകാശനം



കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി 2022-23 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന  വിവിധ സാമൂഹ്യക്ഷേമ കര്‍മ്മ പദ്ധതികളുടെ മാര്‍ഗ്ഗ രേഖ പ്രകാശനം കോട്ടയം ചൈതന്യ ഓഡിറ്റോറിയത്തില്‍ മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിച്ചു. സ്ത്രീ ശക്തീകരണ രംഗത്തും സാമൂഹിക വളര്‍ച്ചയിലും സേവന കര്‍മ്മരംഗങ്ങളിലും കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നു മന്ത്രി പറഞ്ഞു. പ്രകാശന ചടങ്ങില്‍ കോട്ടയം അതിരൂപത അദ്ധ്യക്ഷനും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു.   ഗവണ്‍മെന്റ് ചീഫ്വിപ്പ് ഡോ. എന്‍. ജയരാജ്,  തോമസ് ചാഴികാടന്‍ എം.പി,  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ,  മോന്‍സ് ജോസഫ് എം.എല്‍.എ, മാണി സി. കാപ്പന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് തോമസ് കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ബിജു വലിയ മലയില്‍, ജോണി തോട്ടുങ്കല്‍, സ്റ്റീഫന്‍, തുടങ്ങി മത സാമൂഹിക രാഷ്ട്രിയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.




Post a Comment

0 Comments