ഏറ്റുമാനൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമൃദ്ധി സ്റ്റോറിന്റെ ഒന്നാമത് വാര്‍ഷികാഘോഷം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകരെയും സംരംഭകരെയും സഹായിക്കുന്നതിനും ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കളും മറ്റും സമൃദ്ധി സ്റ്റോറിലൂടെ വിതരണം ചെയ്യുവാന്‍ കഴിഞ്ഞതും സൊസൈറ്റിയുടെ വലിയ നേട്ടം ആണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഡോക്ടര്‍ കെ വി സത്യദേവ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ.എസ്.ബിജു, രശ്മി ശ്യാം, ആര്‍ ബിജു, എം എസ് വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments