സേവാഭാരതി കിടങ്ങൂര്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ സേവാനിധി ശേഖരണം ആരംഭിച്ചു. കിടങ്ങൂര്‍ പി.കെ.വി ലൈബ്രറി രക്ഷാധികാരി എന്‍എസ് ഗോപാലകൃഷ്ണന്‍നായര്‍ നിധി ശേഖരണം ഉദ്ഘാടനം ചെയ്തു. സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി പി.ബി സജി സമര്‍പ്പണനിധി ഏറ്റുവാങ്ങി. പ്രസിഡന്റ് പ്രദീപ്കുമാര്‍ കൂടാരപ്പള്ളി, ബിപിന്‍ വേണുഗോപാല്‍, പി.ജി ലീല, ജിഷ്ണു സുരേഷ്, കെആര്‍ സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments