വലവൂര്‍ ഗവ യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധറാലി നടത്തി. ഇനിയൊരു യുദ്ധം വേണ്ട, യുദ്ധം കൊണ്ടല്ല സ്‌നേഹം കൊണ്ടാണ് തോല്‍പിക്കേണ്ടത് എന്ന മുദ്രാവാക്യവുമായാണ് യുദ്ധവിരുദ്ധറാലി നടത്തിയത്. യുക്രൈനെ റഷ്യ ആക്രമിച്ച സാഹചര്യത്തിലാണ് യുദ്ധവിരുദ്ധ ബോധവല്കരണവുമായി റാലി സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍.വൈ യുദ്ധവിരുദ്ധ സന്ദേശം നല്കി. വിദ്യാര്‍ത്ഥി പ്രതിനിധി മേഘ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാര്‍ത്ഥികളായ ആല്‍വിന്‍ സജി, അരവിനിദ്, അനന്ദു, അധ്യാപികമാരായ റോഷ്‌നി ഫിലിപ്പ്, ഷാനി മാത്യു, അംബിക, ഷബ സെബാസ്റ്റ്യന്‍, റിയ സെലിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments