ഉക്രൈനില്‍ യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ നടപടികളാരംഭിച്ചതായി സഹകരണവകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ ഇടപെടലിലാണ് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തിരികെയെത്തുന്ന വിദ്യാര്‍ത്ഥികളെ വീടുകളിലെത്തിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള നിരവധി രക്ഷിതാക്കള്‍ സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ചിരുന്നതായും മന്ത്രി പറഞ്ഞു. രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കുന്നതിനായി വിദ്യാര്‍ത്ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ചതായും മന്ത്രി പറഞ്ഞു.
0 Comments