പട്ടിത്താനത്ത് എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ വഴിയും, വസ്തുവും കയ്യേറിയ അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാലാ ആര്‍.ഡി.ഒ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ചും, ധര്‍ണയും നടത്തി. ഡി.സി.എസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ചും, ധര്‍ണയും നടന്നത്. സംസ്ഥാന പ്രസിഡന്റ് പ്രസന്നകുമാര്‍ പൊയ്കയില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് ഷിബു പാറക്കടവന്‍ അദ്ധ്യക്ഷനായിരുന്നു. ഡോ അശ്വതി, എന്‍.കെ കുഞ്ഞൂഞ്ഞ്, സാജന്‍ ഗുരുക്കള്‍, ഓമന, ശ്രീജ, ഉദയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments