അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി അര്‍ച്ചന വിമന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീ ശാക്തീകരണ സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. മുന്‍വിധികള്‍ തകര്‍ക്കുക, സുസ്ഥിരമായ നാളേക്ക് ലിംഗ സമത്വം ഇന്ന് എന്നീ വിഷയങ്ങളെ അധികരിച്ചാണ് വിവിധ റീജിയണുകളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. ഏറ്റുമാനൂര്‍ ക്ഷേത്രസംരക്ഷണ സമിതി ഹാളില്‍ നടന്ന യോഗം അമലഗിരി ബി.കെ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലീന മാത്യു ഉദ്ഘാടനം ചെയ്തു. അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു, നഗരസഭാംഗം ഉഷാ സുരേഷ്, ആനി ജോസഫ്, ഷീല കെ.എസ്, ഷൈനി ജോഷി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments