നവീന വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായി ഷൈവ് ഗാര്‍മെന്റ്‌സ് സെന്റര്‍ പാലായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പാലാ ഹെഡ് പോസ്‌റ്റോഫീസിന് സമീപം ഷൈവ് ഗാര്‍മെന്റ്‌സിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. മാണി സി കാപ്പന്‍ എംഎല്‍എ ആദ്യവില്‍പന നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, നഗരസഭാംഗങ്ങളായ ബിജി ജോജോ, ബൈജു കൊല്ലംപറമ്പില്‍, ലീന സണ്ണി, സാവിയോ കാവുകാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. ചുരിദാറുകള്‍, കുര്‍ത്തീസ്, ചില്‍ഡ്രന്‍സ് ഐറ്റംസ്, ഷര്‍ട്ടുകള്‍, പാന്റ്‌സ്, ഇന്നര്‍വെയറുകള്‍ എന്നിവയുടെ നവീന് വസ്ത്രശേഖരമാണ് ഷൈവ് ഗാര്‍മെന്റ്‌സില്‍ ലഭ്യമാവുന്നത്.
0 Comments