അതിരമ്പുഴ പഞ്ചായത്തിലെ പാതയോരങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ മാലിന്യനിക്ഷേപം. രാത്രിയുടെ മറവിലാണ് പലരും മാലിന്യങ്ങള്‍ റോഡുകളിലേയ്ക്ക് വലിച്ചെറിയുന്നത്. പഞ്ചായത്ത് പരിധിയില്‍ മാലിന്യശേഖരണത്തിനായി ഹരിതകര്‍മ സേന പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഓരോ വീട്ടില്‍ നിന്നും 50 രൂപ ഇതിനായി നല്കണമെന്നും ഭരണസമിതി നിര്‍ദേശിച്ചിരുന്നതായി പ്രസിഡന്റ് ബിജു വലിയമല പറഞ്ഞു. 50 രൂപ നല്കാന്‍ വിസമ്മതിക്കുന്ന പലരും മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുകയാണെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
0 Comments