Breaking...

9/recent/ticker-posts

Header Ads Widget

ബഡ്‌സ് സ്‌കൂളിനായി 20 ലക്ഷം രൂപ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍



കിടങ്ങൂരില്‍ ബഡ്‌സ് സ്‌കൂളിനായി 20 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ പറഞ്ഞു. അംഗപരിമിതര്‍ക്കായി നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയ എ.സി ബേബിയുടെ പേര് ബഡ്‌സ് സ്‌കൂളിന് നല്കണമെന്നും ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ പറഞ്ഞു. കിടങ്ങൂര്‍ പഞ്ചായത്ത് ഫിസിക്കലി ഹാന്‍ഡിക്യാപ്ഡ് പീപ്പിള്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച എ.സി ബേബി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിടങ്ങൂര്‍ എല്‍പിബി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന യോഗത്തില്‍ പികെ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. അഡ്വ ജയ്‌മോന്‍ തങ്കച്ചന്‍, കെന്നഡി എം ജോര്‍ജ്ജ്, പഞ്ചായത്ത് അംഗം തോമസ് മാളിയേക്കല്‍, എംവി ഫിലിപ്പ്, ജോഷി ജേക്കബ്, സജി ചാക്കോ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments