സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ രാമപുരം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകിടിയേല്‍ ഉദ്ഘാടനം ചെയ്തു. നിയമാനസൃതം പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യാപാരികള്‍ക്ക് സംരക്ഷണം നല്കണമെന്നും അനധികൃത വ്യാപാരം നടത്തുന്ന വഴിയോര കച്ചവടക്കാരെ പ്രോല്‍സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ദീപു സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം, രാജു ജോണ്‍ ചിറ്റേട്ട്, അശോക് കുമാര്‍, ജാന്‍ഡിഷ്, എംആര്‍ രാജു, ഷിജു തോമസ്, ജോബി ജോണ്‍ , റോയി ജോണ്‍, ബെന്നി ദേവസ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments