ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നരവയസ്സുളള കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. ഈരാറ്റുപേട്ട കടുവാമൂഴി കടപ്ലാക്കല്‍ അലിയാര്‍ (62) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന്റെ മേല്‍നോട്ടത്തില്‍ ഈരാറ്റുപേട്ട എസ്.എച്ച്ഒ. പ്രസാദ് എബ്രഹാം വര്‍ഗ്ഗീസ് , സബ്ബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു വി.വി, സബ്ബ് ഇന്‍സ്‌പെക്ടര്‍ തോമസ് സേവ്യര്‍, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ വിനയരാജ് സി.ആര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിനു. കെ.ആര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജീഷ്‌മോന്‍ എന്‍.റ്റി, ജോബി ജോസഫ് അശ്വതി കെ.പി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
0 Comments