കേരള മണ്‍പാത്ര നിര്‍മാണ സഭയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇളനീര്‍ സമര്‍പ്പണം നടത്തി. ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് തുടര്‍ന്നു വരുന്ന ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് ഇളനീര്‍ സമര്‍പ്പണം നടത്തിയത്. കെ.എം.എസ്.എസ് സംസ്ഥാന കമ്മറ്റിയംഗം കെ.റ്റി വേണു, ശാഖാ പ്രസിഡന്റ് സുരേഷ് വെമ്പേനിക്കല്‍, വനിതാവേദി ജില്ലാ പ്രസിഡന്റ് ശാലിനി, ശ്രീജ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇളനീര്‍ ക്ഷേത്രസന്നിധിയിലെത്തിച്ചത്. കൊടിമരച്ചുവട്ടില്‍ ക്ഷേത്രോപദേശക സമിതി സെക്രട്ടറി കെ.എന്‍ ശ്രീകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍ പ്രകാശ്, ഉപദേശക സമിതിയംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
0 Comments