വീട്ടുവാടക അടയ്ക്കാന്‍ പോലും കഴിയാതെ ദുരിതം അനുഭവിക്കുന്ന കുടുംബത്തിന് പാലാ ജനമൈത്രി പോലീസും സന്‍മനസ് കൂട്ടായ്മയും ചേര്‍ന്ന് വാടകയും ഭക്ഷ്യവസ്തുക്കളും നല്കി. ഏറ്റുമാനൂരില്‍ വാടകയ്ക്ക് താമസിക്കുന്ന പുത്തന്‍ പറമ്പില്‍ സെല്‍വനും കുടുംബത്തിനുമാണ് സഹായം ലഭ്യമാക്കിയത്. മാസം തോറും നാലായിരം രൂപയോളം മരുന്നിന് വേണ്ടിവരുന്ന കുടുംബം കുട്ടികളുടെ പഠനം പോലും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ജനമൈത്രി ബീറ്റ് ഓഫീസര്‍ സുദേവ് സഹായവിതരണം നിര്‍വഹിച്ചു. ബീറ്റ് ഓഫീസര്‍ പ്രഭു കെ ശിവറാം, സന്‍മനസ് ജോര്‍ജ്ജ് എന്നിവരും സംബന്ധിച്ചു.
0 Comments