Breaking...

9/recent/ticker-posts

Header Ads Widget

പാലാ വൈദ്യുതി ഭവന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി



കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ പാലാ വൈദ്യുതി ഭവന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പാലായിലും പ്രതിഷേധം സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് ധര്‍ണ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിപ്പിന്റെ പിടിപ്പ് കേട് മൂലം കെഎസ്ഇബി ഉള്‍പടെയുള്ള സ്ഥാപനങ്ങള്‍ തകര്‍ച്ചയിലാണെന്നു അദ്ദേഹം പറഞ്ഞു. ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസി. അഡ്വ. ബിജു പുന്നത്താനം മുഖ്യപ്രഭാഷണം നടത്തി. കെ.ഇ.ഇ.സി സംസ്ഥാന വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍ കെ.പി, ഗിരിഷ് അയ്മനം, സതീഷ് ചൊള്ളാനി, ജില്ലാ സെക്രട്ടറി  കുര്യച്ചന്‍ , വൈക്കം ഡിവിഷന്‍ സെക്രട്ടറി അജേഷ് കുമാര്‍, സൈനുദീന്‍, ഷാജി മുകളേല്‍, സുരേഷ്, പാല ഡിവിഷന്‍ സെക്രട്ടറി രാജേഷ് ബി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments