സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഭൂനികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. കാര്‍ഷിക വിളകളുടെ വിലയിടിവും, പ്രളയവും, കൊറോണയും മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാരെന്നും മോന്‍സ് ജോസഫ് പറഞ്ഞു. ഭൂനികുതി വര്‍ധനവിനെതിര കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്‌ക്വയറില്‍ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ അദ്ധ്യക്ഷനായിരുന്നു.
0 Comments