Breaking...

9/recent/ticker-posts

Header Ads Widget

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നേതൃത്വം നല്‍കുന്ന ആറാമത് സംരംഭക ഉച്ചകോടി മാര്‍ച്ച് 5 ന് പാലാ സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും.



കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നേതൃത്വം നല്‍കുന്ന ആറാമത് സംരംഭക ഉച്ചകോടി മാര്‍ച്ച് 5 ന് പാലാ സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമായി 340ഓളം അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളുമാണ് സംരംഭക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതെന്ന് കോളേജധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇരുപതിലധികം ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. രാവിലെ 9.30ന് സംരംഭക ഉച്ചകോടിയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും. സമാപന സമ്മേളനത്തില്‍ ഇന്നോവ ടെറസ് പ്രീമീയര്‍ ലീഗ് വിജയികള്‍ക്കും, കേരള സ്റ്റാര്‍ട്ടപ്പ് ഐഡിയ ഫെസ്റ്റ് വിജയികള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. മധുകുമാര്‍ എസ്, പ്രൊഫ. ജിക്കു തോമസ്, ജാക്‌സണ്‍ ജോസഫ്, പ്രൊഫ. സൈജു എസ്, ബെര്‍ജിന്‍ എസ് റസ്സല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments