പാലാ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച കുടിവെള്ള പദ്ധതികള്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി തോമസ് ആവശ്യപ്പെട്ടു. രാമപുരം കടപ്പാട്ടൂര്‍ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രി ആത്മാര്‍ത്ഥ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലായിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളകോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി തോമസ്.
0 Comments