പിറയാര്‍ വടക്കുംഭാഗം കോതകാവ് ശിവപാര്‍വതി ക്ഷേത്രത്തിലേയ്ക്കുള്ള റോഡിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രൊഫ. മേഴ്‌സി ജോണ്‍, കിടങ്ങൂര്‍ പഞ്ചായത്ത് അംഗങ്ങളായ സിബി സിബി, പി.ജി സുരേഷ്, ശിവകുളങ്ങര ദേവസ്വം പ്രസിഡന്റ് സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, ശശിധരന്‍ നായര്‍ ഗോപിനാഥന്‍ കറുകശേരില്‍, ക്ഷേത്രഭരണസമിതി പ്രസിഡന്റ് ബി ചന്ദ്രശേഖരന്‍ നായര്‍, സെക്രട്ടറി സതീഷ്‌കുമാര്‍ വള്ളിയില്‍, രാജു കോതകുന്നേല്‍, പ്രസന്നകുമാരി, ജയശ്രീ, മോഹന്‍ദാസ്, രാജു , അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശിവരാത്രി ദിനത്തില്‍ കോതകാവ് ക്ഷേത്രത്തില്‍ നിന്നും പിറയാര്‍ ശിവകുളങ്ങര ക്ഷേത്രത്തിലേയ്ക്ക് ദേശതാലപ്പൊലിയും ഭസ്മകാവടി ഘോഷയാത്രയും നടന്നു. രാമനാട്ടം, വാദ്യമേളങ്ങള്‍, ഗജവീരന്‍ എന്നിവയുടെ അകമ്പടിയോടെയാണ് ഘോഷയാത്ര നടന്നത്.
0 Comments