ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേയും, അഗ്നി രക്ഷാ സേനയുടേയും ആഭിമുഖ്യത്തില്‍ കോട്ടയത്ത് മോക്ഡ്രില്‍ സംഘടിപ്പിച്ചു. താലൂക്ക് ഓഫീസില്‍ അപ്രതീക്ഷിതമായുണ്ടായ തീപ്പിടുത്തം നേരിടുന്നതെങ്ങനെയെന്നാണ് മോക് ഡ്രില്ലിലൂടെ വ്യക്തമാക്കിയത്. സൈറണ്‍ മുഴക്കിയെത്തിയ ഫയര്‍ഫോഴ്‌സ് വാഹനം, തീയണക്കാനുള്ള പ്രവര്‍ത്തനങ്ങളും, പരിക്കേറ്റവരെ രക്ഷപെടുത്തുന്ന രീതിയുമാണ് മോക് ഡ്രില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
0 Comments