Breaking...

9/recent/ticker-posts

Header Ads Widget

സൗര പദ്ധതിയുടെ ഭാഗമായി സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ്



കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ സൗര പദ്ധതിയുടെ ഭാഗമായി സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നു. പദ്ധതി പ്രകാരം സബ്സിഡി നിരക്കില്‍ പുരപ്പുറ സൗരോര്‍ജ്ജനിലയം സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വന്‍ ഇളവ് ലഭിക്കുന്നതായിരിക്കും. പാലാ, പൈക, കിടങ്ങൂര്‍ എന്നീ സെക്ഷനുകളില്‍ ഉള്‍പ്പെടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി് മാര്‍ച്ച് 5 ന്, 10 AM മുതല്‍ 1 PM വരെ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സൗര പദ്ധതിയുടെ സൗജന്യ സ്‌പോട് രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തും.  ഉപഭോക്താക്കള്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, കെ.എസ്.ഇ.ബിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ ഫോണ്‍ എന്നിവ സഹിതം ക്യാമ്പില്‍ എത്തി ചേരണമെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments