രാമപുരത്ത് വാര്യര്‍ മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ലളിതാംബിക അന്തര്‍ജ്ജനം അനുസ്മരണ സമ്മേളനം നടന്നു. സ്മൃതി സദസ്സിന്റെ ഉദ്ഘാടനം മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സി.ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഡോ അജയകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.എസ് മാധവന്‍ അദ്ധ്യക്ഷനായിരുന്നു. ആര്‍.വി.എം സഹൃദയ സമിതി കണ്‍വീനര്‍ നാരായണന്‍ കാരനാട്ട്, പ്രഭാകരന്‍ കളരിക്കല്‍, സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments