മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിജ്ഞാന സമൂഹവും കേരളവും എന്ന വിഷയത്തെ കുറിച്ച് സെമിനാര്‍ നടത്തി. ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന സെമിനാര്‍ എസ്പിസിഎസ് പ്രസിഡന്റ് അഡ്വ.പികെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എന്‍.ഡി ശിവന്‍ വിഷയാവതരണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ ജോര്‍ജ്ജ് പുരസ്‌കാര വിതരണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് അധ്യക്ഷയായിരുന്നു. കെഎസ് രാജു, അഡ്വ സണ്ണി ഡേവിഡ്, ജോണ്‍സണ്‍ പുളിക്കീല്‍, റോയി ഫ്രാന്‍സീസ്, സികെ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സര്‍ഗ്ഗോല്‍സവത്തില്‍ വികെ കുമാരകൈമള്‍ സ്മാരക എവറോളിംഗ് ട്രോഫി നേടിയ വിളക്കുമാടം പീപ്പിള്‍സ് ലൈബ്രറിയ്ക്കും ഇഎം തോമസ് ഈറ്റത്തോട്ട് സ്മാര ട്രോഫി നേടിയ കുടക്കച്ചിറ കൈരളി വിജ്ഞാന കേന്ദരം ഗ്രന്ഥശാലയ്ക്കും ഏറ്റുവമധികം പോയിന്റുകള്‍ നേടിയ അദ്രിജ സജീവ്, കാര്‍ത്തിക അജി, ശ്രുതിനന്ദന എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്കി.
0 Comments