Breaking...

9/recent/ticker-posts

Header Ads Widget

യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി സിഗ്നേച്ചര്‍ ക്യാംപെയ്ന്‍



യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി മഹിള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സിഗ്നേച്ചര്‍ ക്യാംപെയ്ന്‍ സംഘടിപ്പിച്ചു. ഏറ്റുമാനൂരില്‍ ക്യാംപെയ്ന്‍ ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നിര്‍വഹിച്ചു. യുദ്ധഭൂമിയില്‍ ഭീതിയോടെ കഴിയുന്ന എല്ലാ ഭാരതീയരെയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹിളാ കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അന്നമ്മ മാണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെജി ഹരിദാസ് യുദ്ധവിരുദ്ധ സന്ദേശം നല്കി. ജില്ലാ പ്രസിഡന്റ് ഡോ ശോഭ സലിമോന്‍, ബീന വിനു, ലാവണ്യ ഷിജു, ദീപ ജോസ്, ലൗലി ജോര്‍ജ്ജ്, സവിത, പ്രിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments